Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Streetlights

Wayanad

തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​ല്‍ പ്ര​തി​ഷേ​ധം

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം.

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത്.

ഒ​രു വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 4100 യാ​ണ് ചെ​ല​വ്. ഇ​ത്ത​ര​ത്തി​ല്‍ 900 ഓ​ളം തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നോ​ട​കം തെ​രു​വ് വി​ള​ക്കു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ച്ചു. ബാ​ബു ഷ​ജി​ല്‍ കു​മാ​ര്‍, എ​ന്‍.​എം. ആ​ന്‍റ​ണി, അ​നു​ഷ സു​രേ​ന്ദ്ര​ന്‍, ഷീ​ജ ബാ​ബു, സി​ന്ധു സ​ന്തോ​ഷ്, ഗീ​ത ജി​ജി, പി.​ആ​ര്‍. സു​രേ​ഷ്, വി.​ആ​ര്‍. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധം

വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത 183ൽ ​വാ​ഴൂ​ർ ഇ​ളം​പ​ള്ളി (അ​നു​ഗ്ര​ഹ) ക​വ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​സി​ലും മ​റ്റും ഇ​വി​ടെ എ​ത്തു​ന്ന സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. പ​ഞ്ചാ​യ​ത്തം​ഗം മു​ത​ൽ മു​ൻ എം​എ​ൽ​എ​വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ രാ​ത്രി യാ​ത്ര​ക്കാ​രു​ടെ ദു​രി​തം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്നും ഉ​ട​ൻ ലൈ​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഇ​ളം​പ​ള്ളി ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാനും മേ​ഖ​ല​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up